Asianet News MalayalamAsianet News Malayalam

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

പുലർച്ചെ തുടങ്ങിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നാണ് വിവരം. 

vigilance raid in dysp moosas home
Author
Thrissur, First Published Jul 11, 2019, 2:27 PM IST

തൃശ്ശൂര്‍: തൃശ്ശൂർ റൂറൽ ക്രൈംബ്രാഞ്ച്  ഡിവൈഎസ്പി  വി.ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുളള പരാതികൾ കിട്ടിയതിനെ തുടർന്ന് എറണാകുളം  വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിലാണ് പരിശോധന. പുലർച്ചെ തുടങ്ങിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നാണ് വിവരം. ഹംസക്കെതിരെ നേരത്തെ വിവിധ ആരോപണങ്ങൾ ഉയർന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നെന്നും വിജിലൻസിന് കിട്ടിയ പരാതിയിലുണ്ട്. 

Follow Us:
Download App:
  • android
  • ios