വിവിധ ഗ്രാൻറുകള്‍ അനുവദിക്കുന്നിനും, അധ്യാപകരുടെ ഇൻഗ്രിമെൻറ് അനുവദിക്കുന്നതിലും കൈക്കൂലിയും പാരിതോഷികവും വാങ്ങുവെന്നും രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓഫീസുകളിൽ വിജിലൻസ് പരിശോധന. 

തിരുവനന്തപുരം : എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുവെന്ന് വിജിലൻസ്. അധ്യാപക തസ്തികള്‍ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാനേജുമെൻറുകള്‍ കുട്ടികളുടെ കണക്കുകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടിയും ആരംഭിച്ചു. 

എയ‍്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക തസ്തികളിൽ നിയമനം സ്ഥിരപ്പെടുപ്പെടുത്താൻ പൊതുവിദ്യാഭ്യാ ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലെയും അസി. വിദ്യാഭ്യാസ ഓഫീകളിലെയും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. വിവിധ ഗ്രാൻറുകള്‍ അനുവദിക്കുന്നിനും, അധ്യാപകരുടെ ഇൻഗ്രിമെൻറ് അനുവദിക്കുന്നതിലും കൈക്കൂലിയും പാരിതോഷികവും വാങ്ങുവെന്നും രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓഫീസുകളിൽ വിജിലൻസ് പരിശോധന. 

സ്വകാര്യ ട്യൂഷൻ: അധ്യാപകർക്ക് എതിരെ നടപടി, ഏഴ് പേർക്ക് കാരണംകാണിക്കൽ നോട്ടീസ്

നിയമനം സ്ഥിരപ്പെടുത്തുന്നതിനായ ഫയൽ വച്ച് വൈകുന്നത് അഴിമതിക്കുവേണ്ടിയാണെന്ന് വിജിലൻസ് പറയുന്നു. അനധികൃതമായി അധ്യാപക തസ്തിക സൃഷ്ടിക്കാൻ കുട്ടികകളുടെ എണ്ണം പെരിപ്പിച്ചു കാണിക്കുന്നതിൽ അന്വേഷണം തുടരുമെന്ന് വിജിലൻസ് ഐജി എച്ച്. വെങ്കിടേഷ് അറിയിച്ചു. ഓപ്പറേഷൻ ജ്യോതിയെന്ന പേരിലായിരുന്നു മിന്നൽ പരിശോധന. സ്വാകാര്യ ട്യൂഷനെടുക്കുമ്പോള്‍ വിജിലൻസ് പിടികൂടിയ എട്ട് സർക്കാർ സ്കൂള്‍ അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി

സർക്കാർ - എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് തീരുമാനം.