വിജിലൻസ് കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്

തിരുവനന്തപുരം: ബെവ്‌കോ തിരുവനന്തപുരം റീജിയണൽ മാനേജർ റഷയ്ക്കെതിരെ വിജിലൻസ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഇവരുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടിൽ വിജിലൻസ് പരിശോധന തുടരുകയാണ്. വിജിലൻസ് കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. റെയ്‌ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസോ വിജിലൻസോ പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് വിജിലൻസ് എസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പരിശോധന.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്