അനധികൃത സ്വത്ത്‌ സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് ചങ്ങനാശ്ശേരിയിൽ എത്തിയത്. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകൾ ശേഖരിച്ചു.

കോട്ടയം: ശബരിമല കൊള്ളകേസിലെ പ്രതി മുരാരി ബാബുവിനെ തേടി വിജിലൻസ് സ്പെഷ്യൽ സംഘം. അനധികൃത സ്വത്ത്‌ സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് അമാസ്മെന്റ് സംഘമാണ് മുരാരി ബാബുവിന്‍റെ വിവരങ്ങൾ അന്വേഷിക്കുന്നത്. ചങ്ങനാശ്ശേരി നഗരസഭയിൽ എത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകൾ വിജിലൻസ് സംഘം ശേഖരിച്ചു. ചങ്ങനാശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. ഇന്നലെ വിജിലൻസ് സംഘം മുരാരിയുടെ പെരുന്നയിലെ വീട്ടിലെത്തിയിരുന്നു. ഇഡി പരിശോധന നടന്നതിനാൽ വീടിനകത്ത് കയറില്ല. അടുത്ത ദിവസം മുരാരി ബാബുവിന്‍റെ വീട്ടിലും വിജിലൻസ് സ്പെഷ്യൽ സംഘം പരിശോധന നടത്തും.

YouTube video player