Asianet News MalayalamAsianet News Malayalam

Vijay Babu : ബലാത്സംഗ കേസ് : വിജയ് ബാബുവിന്റെ ചോദ്യംചെയ്യലും തെളിവെടുപ്പും ഇന്നും തുടരും

വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പൊലീസ് വൈകീട്ട് ജാമ്യത്തിൽ വിട്ടിരുന്നു

vijay babu s interrogation and evidence collection will continue today
Author
Kochi, First Published Jun 28, 2022, 6:38 AM IST

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇന്നും തുടരും. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പൊലീസ് വൈകീട്ട് ജാമ്യത്തിൽ വിട്ടിരുന്നു. അടുത്ത ആറ് ദിവസം കൂടി വിജയ് ബാബു പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം. 

'അമ്മ'യിൽ താരയുദ്ധം, ഇടവേള ബാബുവിനെ തിരുത്തി കെ.ബി.ഗണേശ് കുമാർ

'മൗനമാണ് ഏറ്റവും നല്ല മറുപടി'; സത്യം ജയിക്കുമെന്നും വിജയ് ബാബു

സത്യം ജയിക്കുമെന്ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു. മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. എന്ത് സ൦ഭവിച്ചാലു൦ പ്രകോപിതനാകില്ലെന്ന് വിജയ് ബാബു പറയുന്നു. അന്വേഷണ സംഘത്തോട് നൂറ് ശതമാനം സഹകരിക്കുമെന്നും കോടതി നി൪ദ്ദേശമുള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘‘എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’’

'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടന, വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചു; അതിജീവിതയുടെ അച്ഛൻ

 

Follow Us:
Download App:
  • android
  • ios