ആർ ജോൺ സത്യനെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2022 ൽ ജസ്റ്റിസ് വിക്ടോറിയ ഗൗരിക്കൊപ്പം ജോൺ സത്യനെയും മദ്രാസ് ഹൈക്കോടതിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ മോദിയെ വിമർശിച്ച് ലേഖനം എഴുതി എന്ന ഐബി റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

ചെന്നൈ: മോദി സർക്കാരിനെ വിമർശിച്ചതിനാൽ ഹൈക്കോടതി ജഡ്ജി പദവി ലഭിക്കാതിരുന്ന അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ച് വിജയ് സർക്കാർ. ആർ ജോൺ സത്യനെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2022 ൽ ജസ്റ്റിസ് വിക്ടോറിയ ഗൗരിക്കൊപ്പം ജോൺ സത്യനെയും മദ്രാസ് ഹൈക്കോടതിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ മോദിയെ വിമർശിച്ച് ലേഖനം എഴുതി എന്ന ഐബി റിപ്പോർട്ടിനെ തുടർന്ന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജോൺ സത്യൻ നിഷ്പക്ഷനും സത്യസന്ധനും യോഗ്യനും ആണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ശുപാർശ നൽകുകയും കേന്ദ്രത്തിന് നൽകിയ കത്ത് പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കേന്ദ്രം വഴങ്ങിയിരുന്നില്ല. സത്യന്റെ നിയമനത്തിനെതിരെ ഹിന്ദു മുന്നണി രംഗത്തെത്തി. ന്യൂനപക്ഷത്തിന് വേണ്ടിയുള്ള സർക്കാരെന്ന് വിമർശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player