കോടതി നടപടിക്രമങ്ങളുമായി മുന്നോട് പോകട്ടെയെന്നും ഒരുപാട് ആരോപണങ്ങൾ ഉള്ള സ്ഥിതിക്ക് മേൽക്കോടതി വന്നാൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകുമെന്നും വിനയൻ. ക്വട്ടേഷൻ ആണെന്ന് സർക്കാരാണ് പറഞ്ഞത്. അത് തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വിനയൻ.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെയെന്ന് സംവിധായകൻ വിനയൻ. കോടതി നടപടിക്രമങ്ങളുമായി മുന്നോട് പോകട്ടെയെന്നും ഒരുപാട് ആരോപണങ്ങൾ ഉള്ള സ്ഥിതിക്ക് മേൽക്കോടതി വന്നാൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു. ക്വട്ടേഷൻ ആണെന്ന് സർക്കാരാണ് പറഞ്ഞത്. അത് തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വിനയൻ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ സംഘടനാ സംഘടകളിൽ തിരിച്ചെടുക്കുന്നതിൽ നിയമപരമായി പ്രശ്നമില്ല. പക്ഷേ സംഘടനകൾ അമിതാവേശം കാട്ടി. ജനങ്ങൾക്ക് മുന്നിൽ സംഘടനകൾ അമിതാവേശം കാട്ടിയത് അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുമെന്നും വിനയൻ പറഞ്ഞു. ദിലീപിനോട് സത്യം തെളിയിക്കാൻ പറഞ്ഞു, ദിലീപ് തെളിയിച്ചു. ഞാൻ അതിജീവിതയ്ക്കൊപ്പമാണെന്നും വിനയൻ പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും. അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പിടി കുഞ്ഞുമുഹമ്മദിനെതിരായ ഇമെയിൽ സന്ദേശം കിട്ടിയ ഉടനെ കൈമാറിയിട്ടുണ്ടെന്നും അതിൽ കാല താമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

YouTube video player