മാസ്ക് ധരിക്കാത്ത 4563 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.   

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1003 പേര്‍ക്കെതിരെ കേസെടുത്തു. 308 പേരെ വിവിധ കേസുകളിലായി ഇന്ന് അറസ്റ്റ് ചെയ്തു. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4563 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് 5692 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ എണ്ണം. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിനത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 495, 71, 3 
തിരുവനന്തപുരം റൂറല്‍ - 129, 90, 0
കൊല്ലം സിറ്റി - 40, 2, 0
കൊല്ലം റൂറല്‍ - 126, 0, 0
പത്തനംതിട്ട - 18, 19, 0
ആലപ്പുഴ- 30, 18, 0
കോട്ടയം - 8, 8, 0
ഇടുക്കി - 15, 8, 0
എറണാകുളം സിറ്റി - 21, 11, 0 
എറണാകുളം റൂറല്‍ - 90, 20, 3
തൃശൂര്‍ സിറ്റി - 0, 0, 0
തൃശൂര്‍ റൂറല്‍ - 6, 8, 0
പാലക്കാട് - 3, 11, 0 
മലപ്പുറം - 2, 15, 0
കോഴിക്കോട് സിറ്റി - 0, 0, 0 
കോഴിക്കോട് റൂറല്‍ - 8, 13, 1
വയനാട് - 1, 2, 0
കണ്ണൂര്‍ - 1, 1, 1
കാസര്‍ഗോഡ് - 10, 11, 0