Asianet News MalayalamAsianet News Malayalam

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയണം; ഹൈക്കോടതി ഇടപെട്ടു, കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം

ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അക്രമങ്ങൾ വർധിച്ചതോടെയാണ് ഡിജിപി അനിൽ കാന്ത് ഇതു സംബന്ധിച്ച് സർക്കൂലർ ഇറക്കിയത്. 
 

violence against health workers must be prevented instructed dgp anilkanth
Author
Thiruvananthapuram, First Published Sep 21, 2021, 5:18 PM IST

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കണം. നിലവിലുളള കേസുകളിൽ കർശന നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. 

ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അക്രമങ്ങൾ വർധിച്ചതോടെയാണ് ഡിജിപി അനിൽ കാന്ത് ഇതു സംബന്ധിച്ച് സർക്കൂലർ ഇറക്കിയത്. അതിക്രമങ്ങൾ വർധിച്ചതോടെ ഹൈക്കോടതി  വിഷയത്തിൽ ഇടപെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് നിർദേശം ലഭിക്കുകയും ചെയ്തു. തുടർന്നാണ്  ഡിജിപിയുടെ നടപടി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios