നടന്നു പോകുമ്പോൾ ഒരാൾ പിന്നിൽ നിന്നും ശല്യപ്പെടുത്താൻ ശ്രമിച്ചു എന്നാണ് യുവതി സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്പാനൂരിൽ വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. പിന്തുടർന്ന് സ്പർശിച്ചുവെന്നാണ് പരാതി. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു. നടന്നു പോകുമ്പോൾ ഒരാൾ പിന്നിൽ നിന്നും ശല്യപ്പെടുത്താൻ ശ്രമിച്ചു എന്നാണ് യുവതി സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്. രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസെടുക്കാൻ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട്. 

എന്നാൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ന​ഗരത്തിൽ ചുറ്റിത്തിരിയുന്ന ആളുകൾക്ക് സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന സമയമാണ്. അതിനാൽ നിരവധി പേർ അവിടെയുണ്ടായിരുന്നു. ആ സമയത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി ,യഥാർത്ഥ പ്രതി സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News