തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ നടക്കും. റേഷൻ കടകൾ വഴി നാളെ മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തിൽ നേരത്തെ സർക്കാർ തെരെഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകിയിരുന്നു. കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തീരുമാനിച്ചതാണ് എന്നായിരുന്നു വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ തടയാത്ത സാഹചര്യത്തിലാണ് വിതരണം തുടങ്ങുന്നത്.