രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.

തിരുവനന്തപുരം: വിഷുവിന് പുതുപുത്തൻ നോട്ടുകള്‍ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടെങ്കിൽ വാങ്ങാൻ സൌകര്യമൊരുക്കി റിസർവ് ബാങ്ക്. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.

റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ, 2 മാസത്തെ തുക വിതരണം ചെയ്യും

10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാൻ ആർബിഐയിൽ സൌകര്യമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം