Asianet News MalayalamAsianet News Malayalam

കൊവിഡ് 19; സർക്കാർ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ജീവനക്കാര്‍ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം

ഇൻഫ്രാറെഡ് തെർമൽ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും ജീവനക്കാർക്കും സന്ദര്‍ശകര്‍ക്കും ഓഫീസിൽ പ്രവേശിക്കാന്‍ കഴിയുക. 
 

visitors will be restricted in government office
Author
Trivandrum, First Published Mar 18, 2020, 9:58 PM IST

തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ഉത്തരവിറക്കി. സർക്കാർ ഓഫീസുകളിൽ സന്ദർശകരെ നിയന്ത്രിക്കാനാണ് തീരുമാനം. ഗർഭിണികളെയും അസുഖമുള്ളവരെയും പൊതുജന സമ്പർഗമുള്ള വിഭാഗങ്ങളിൽ നിന്നും ഒഴിവാക്കും. ഇൻഫ്രാറെഡ് തെർമൽ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും ജീവനക്കാർക്കും സന്ദര്‍ശകര്‍ക്കും ഓഫീസിൽ പ്രവേശിക്കാന്‍ കഴിയുക. 

അത്യാവശ്യമില്ലാത്ത ഔദ്യോഗിക യാത്രകൾ മീറ്റിംഗുകൾ എന്നിവ ഒഴിവാക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഓഫീസ് ലിഫ്റ്റ് അംഗ പരിമിതർ മാത്രം ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. എല്ലാ ജീവനക്കാരും സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികൾ സ്വയം സ്വീകരിക്കണമെന്നും ഉത്തരവില്‍  വ്യക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios