Asianet News MalayalamAsianet News Malayalam

'അച്ഛന് ഫാദേഴ്സ് ഡേ ആശംസ അറിയിച്ചതിന്‍റെ പേരിൽ പഴി കേള്‍ക്കേണ്ടി വന്നവള്‍'; വിസ്മയയുടെ സഹോദരന്‍റെ കുറിപ്പ്

'ഇന്ന്  എന്റെ മാളു വിട്ട് പോയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു,  ഓർമ്മകൾ മായാതെ, മറയാതെ മനസ്സിനുള്ളിൽ തളംകെട്ടി നിൽക്കുന്നു... കാത്തിരിപ്പ് അവസാനിക്കുമ്പോളാണ് മനസ്സ് മരവിച്ചു പോകുന്നത്'- വിസ്മയയുടെ സഹോദരന്‍ വിജിത് ഫേസ്ബുക്കില്‍ കുറിച്ചു.

Vismaya brother  facebook post remembers on her first death anniversary
Author
Kollam, First Published Jun 21, 2022, 9:22 AM IST

കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയിട്ട് ഇന്ന് ഒരു വര്‍ഷം.  കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ഓര്‍മ്മ ദിവസത്തില്‍ വികാരനിർഭരമായ കുറിപ്പുമായി സഹോദരൻ വിജിത്ത്. 'അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചതിന്റെ പേരിൽ പോലും പഴി കേൾക്കേണ്ടി വന്നവൾ ഇന്ന് ഓർമകളിൽ മാഞ്ഞു പോയിരിക്കുന്നു'- വിജിത് ഫേസ്ബുക്കില്‍ കുറിച്ചു....

2021 ജൂൺ 21നാണ് സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തത്. കേസിൽ ഭർത്താവ് കിരൺകുമാറിനെ കഴിഞ്ഞ മാസം കോടതി പത്ത് വര്‍ഷം  തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി  25 വർഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചായതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

വിസ്മയയുടെ സഹോദരന്‍റെ ഫേസ്ബുക്ക് കുറിപ്പ്
.1 year 💔
"One year ago , this same day , the most important person , light of my light , was taken away from us .. and it felt like there was no where to go .. like there was nothing to do .. as if there was no meaning to live .. in those many sleepless nights when her face would follow me into my dreams and wake I wondered about what did she ever do to deserve anything but love' ..🙂

Vismaya brother  facebook post remembers on her first death anniversary

ഇന്ന്  എന്റെ മാളു വിട്ട് പോയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു,  ഓർമ്മകൾ മായാതെ, മറയാതെ മനസ്സിനുള്ളിൽ തളംകെട്ടി നിൽക്കുന്നു... കാത്തിരിപ്പ് അവസാനിക്കുമ്പോളാണ് മനസ്സ് മരവിച്ചു പോകുന്നത്. ഇനിയൊരിക്കലും അവൾ തിരിച്ചു വരില്ല എന്ന് അറിയുമ്പോഴാണ് ഹൃദയം പിടഞ്ഞു പോകുന്നത്..

ആശംസകളും ആഘോഷങ്ങളും ഇല്ലാതെയാണ് ഇത്തവണ ഫാദേഴ്സ് ഡേ കടന്നുപോയത്.... ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിച്ചിരുന്ന അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചതിന്റെ പേരിൽ പോലും പഴി കേൾക്കേണ്ടി വന്നവൾ ഇന്ന് ഓർമകളിൽ മാഞ്ഞു പോയിരിക്കുന്നു....

ചില നഷ്ടങ്ങൾ നികത്താനാവാത്തതാണ്.. ജീവന്റെ അവസാനശ്വാസംവരെ അത് കൂടെ തന്നെ ഉണ്ടാവും.... എത്ര ശിശിരവും വസന്തങ്ങളും മാറിമാറി വന്നാലും ഒരു ചെറു പുഞ്ചിരിയിൽ തിളങ്ങിനിൽക്കുന്ന അവളുടെ മുഖം മനസ്സിൽ മായാതെ ഉണ്ടാവും... നീതിയുടെ കനിവ് നൽകിയ കാലത്തിനു നന്ദി... നിത്യാത്മാവിന് പ്രണാമം.. 🙏
 

Latest Videos
Follow Us:
Download App:
  • android
  • ios