Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി മൗനം വെടിഞ്ഞതിൽ നന്ദി, ഇത്രയും ദിവസം മിണ്ടാതിരുന്നത് ബോധപൂര്‍വ്വം' : ഫാ. മൈക്കല്‍ തോമസ് 

133 ദിവസത്തിലേരെ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി ഒരു പ്രസ്താവന നടത്തുന്നതിപ്പോഴാണ്. ഇങ്ങനെയൊരു മറുപടി പറയാനുള്ള അവസരമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നാണ് കരുതേണ്ടത്.

vizhinjam latin priest thomas michel response to cm pinarayi vijayans vizhinjam port related statement
Author
First Published Dec 1, 2022, 10:18 PM IST

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വിഴിഞ്ഞം സമരസമിതി. മുഖ്യമന്ത്രി ഇത്രയും ദിവസം മിണ്ടാതിരുന്നത് ബോധപൂര്‍വ്വമാണെന്ന് സമരസമിതി കണ്‍വീനർ ഫാ. മൈക്കല്‍ തോമസ് എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

''വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞതിന് നന്ദി. 133 ദിവസത്തിലേരെ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി ഒരു പ്രസ്താവന നടത്തുന്നതിപ്പോഴാണ്. ഇങ്ങനെയൊരു മറുപടി പറയാനുള്ള അവസരമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നാണ് കരുതേണ്ടത്. സമരത്തെ അടിച്ചമർത്തുന്ന നിലയിലേക്കാണ് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും പോകുന്നത്. തൊഴിലാളികളുടെ പാർട്ടിയെന്ന് പറയുന്ന സിപിഎം അടക്കമുള്ളവർ മത്സ്യത്തൊഴിലാളികളോട് എങ്ങനെയാണ് പെരുമാറുന്നത്'' ? സംഘർഷമുണ്ടാക്കേണ്ടത് സർക്കാരിന്റെയും ബിജെപിയുടെയും ആവശ്യമായിരുന്നുവെന്നും ഫാ മൈക്കൽ തോമസ് ആരോപിച്ചു. 

അതേ സമയം, വിഴിഞ്ഞത്ത് വെടിവയ്പ്പുണ്ടാക്കാൻ ശ്രമം ഉണ്ടായെന്ന് എച്ച് സലാം എംഎൽഎ ആരോപിച്ചു.'കലാപാന്തരീക്ഷം ഉണ്ടാക്കാനാണ് സമരസമിതി സമരത്തിന്റെ സ്വഭാവം വഴിമാറ്റിയത്', വിഴിഞ്ഞവുമായി ബന്ധപ്പെട്ട ലത്തീൻ സഭയുടെ പ്രതികരണങ്ങൾ പൊതുസമൂഹത്തിന് അപരിചിതമായ രീതിയിലാണെന്നും എച്ച് സലാം എംഎൽഎ വിമർശിച്ചു.  


 

Follow Us:
Download App:
  • android
  • ios