ടവറിന് മുകളിൽ കൊടി നാട്ടി പ്രതിഷേധിച്ചു. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടൽ വഴി തുറമുഖം വളഞ്ഞത്.

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തമായി. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാ‍ഗവും കടൽ മാ‍ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. തുറമുഖ പദ്ധതിക്ക് ചുറ്റും നൂറുകണക്കിന് വള്ളങ്ങൾ ഇറക്കിയായിരുന്നു കടൽ മാർഗമുള്ള പ്രതിഷേധം. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാ‍ര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലായിരുന്നു കടൽ സമരം. തിരുവനന്തപുരത്തിന്റെ തീരമേഖലയിൽ നിന്നെല്ലാം സമരത്തിനായി വള്ളങ്ങളെത്തി.

READ MORE ചർച്ചയിൽ പ്രതീക്ഷ എത്രത്തോളം? വിഴിഞ്ഞം തുറമുഖ പ്രതിഷേധം അഞ്ചാം ദിനത്തിൽ; ധാരണ നടപ്പിലായാൽ പ്രതിഷേധം കനക്കില്ല

ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിച്ചത്. പ്രദേശം വളഞ്ഞ സമരക്കാ‍ര്‍ കരയിൽ നിന്നും കടലിൽ നിന്നും സമരത്തിന് അഭിവാദ്യം അർപ്പിച്ചു.

സമരം കടുത്തതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. മുട്ടത്തറയിലെ എട്ട് ഏക്കർ ഭൂമി പുനരധിവാസത്തിന് വിട്ട് നൽകാനും 3000 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകാനുമാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നഗസരഭയുടെ രണ്ടേക്കറും വിട്ടുനൽകും. സമരക്കാരുമായി മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും. എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കും വരെ സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തന്നെയാണ് ലത്തീൻ അതിരൂപയുടെ തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. 

READ MORE കരയും കടലും വളയാന്‍ തീരദേശവാസികള്‍; വിഴിഞ്ഞം തുറമുഖ സമരം ഏഴാം നാള്‍

READ MORE മത്സ്യത്തൊഴിലാളി സമരത്തെ ഗൗരവമായി കണ്ട് സര്‍ക്കാര്‍; പുനരധിവാസം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതി യോഗം

തീരവും കടലും സ്തംഭിപ്പിച്ച് സമരമുറയുടെ പുതിയ അധ്യായം തുറന്ന് തിരുവനന്തപുരത്തെ തീരദേശവാസികൾ- വീഡിയോ 

YouTube video player

YouTube video player