കരയും കടലും വളയാന്‍ തീരദേശവാസികള്‍; വിഴിഞ്ഞം തുറമുഖ സമരം ഏഴാം നാള്‍
കേരളതീരത്ത് നിന്ന് ശക്തമായ മഴയുണ്ടാകുമെന്ന കാലാവാസ്ഥാ കേന്ദ്രം മുന്നറിയിപ്പുകളെ അവഗണിച്ച് ഇന്ന് (22.8.2022) രാവിലെ മുതല്‍ വിഴിഞ്ഞം തുറമുഖ പ്രദേശത്തെ കരയും കടലും വളയാന്‍ ലത്തീന്‍ അതിരൂപതയും തീരദേശവാസികളെ ഒരുങ്ങുകയാണ്. ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ മാനിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും ഈ അശാസ്ത്രീയ നിര്‍മ്മിതി മൂലം തങ്ങളുടെ ജീവനും തൊഴില്‍ ചെയ്യാനുമുള്ള സാഹചര്യം തന്നെ ഇല്ലാതാകുന്നു. ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സമരം. സമരം നയിക്കുന്ന ലത്തീന്‍ അതിരൂപതയ്ക്ക് കെസിബിസി അടക്കം വിവിധ കേരളത്തിലെ തീരദേശങ്ങളുടെ പിന്തുണയുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒരാഴ്ചയായി സമരം നടക്കുന്ന പദ്ധതി പ്രദേശത്ത് ഇന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമരസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ റോബര്‍ട്ട്, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ റോണി, റിജു,
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് കരയും കടലും ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രം നിര്‍മ്മാണം പുനരാംരംഭിക്കുക. മണ്ണെണ്ണെ സബ്സിഡി അനുവദിക്കുക , മത്സ്യത്തൊഴിലാളികള്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങി തങ്ങളുന്നയിച്ച ഏഴ് ഇനം ആവശ്യങ്ങളും അംഗീകരിക്കണമെന്നും അതുവരെ സമരം തുടരുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു.
കഴിഞ്ഞ 16-ാം തിയതിയാണ് അദാനിയുടെ വിഴിഞ്ഞം തുറമുഖം ഉപരോധിച്ച് സമരം ശക്തമാക്കിയത്. അതിനും ഏതാണ്ട് ഒരു മാസം മുമ്പ് തന്നെ സമരം തുടങ്ങിയിരുന്നെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 10 ന് ലോറിയില്‍ വള്ളങ്ങള്‍ കയറ്റി സെക്രട്ടേറിയേറ്റിലേക്ക് തീരദേശവാസികളും ലത്തീന്‍ അതിരൂപതയും പ്രത്യേക്ഷ സമരത്തിനിറങ്ങി.
തിരുവനന്തപുരം നഗരത്തില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷത്തിന്‍റെ വക്കോളമെത്തിയ സമരത്തെ തുടര്‍ന്നും സര്‍ക്കാര്‍, ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരത്തിന് സമരക്കാര്‍ തയ്യാറായത്. സമരം തണുപ്പിക്കാന്‍ കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ റാലി നടത്തിയെങ്കിലും വിഴിഞ്ഞത്ത് കൂടുതല്‍ ജനപിന്തുണ ലഭിക്കുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്.
ഇതോടെ മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്ന് സമരക്കാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ഗോശ്രീ പദ്ധതിക്ക് മറ്റൊരു സ്ഥലം ലഭ്യമാക്കാതെ ഈ പതിനേഴര ഏക്കര്‍ ഭൂമി വിട്ട് നല്‍കാന്‍ കഴിയില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് സര്‍ക്കാറിനെ അറിയിച്ചു. ഇതിനിടെ ലത്തീന്‍ അതിരൂപതയും സമരക്കാരുമായി മന്ത്രി വി അബ്ദുറഹ്മാന്‍ സംസാരിച്ചു.
സമരക്കാര്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളൊഴികെ മറ്റ് അഞ്ച് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം ഫാ. യൂജിന്‍ പെരേര അറിയിച്ചു. എന്നാല്‍, തങ്ങളുടെ എല്ലാ ആവശ്യങ്ങളും അനുവദിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതിന്‍റെ ഭാഗമായി 22 -ാം തിയതി കരയും കടലും അടച്ച്, തുറമുഖ കവാടം ഉപരോധിച്ചു കൊണ്ട് സമരം ആരംഭിക്കുമെന്ന് അറിയിച്ചു.
ഇതിന്‍റെ മുന്നോടിയായി കഴിഞ്ഞ 16 -ാം തുയതി തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തോളം മുല്ലൂരിലെ തുറമുഖ കവാടത്തില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേട് തകര്‍ത്ത് തുറമുഖ പദ്ധതി പ്രദേശത്ത് കയറിയ മത്സ്യതൊഴിലാളികള്‍ പദ്ധതി പ്രദേശത്ത് കൊടികുത്തി. ഇതിനിടെ തുറമുഖ സമരം നടത്തുന്നത് പുറത്ത് നിന്നുള്ളവരാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്‍റെ അഭിപ്രായ പ്രകടനം ഏറെ വിവാദമായി.
പതിനാറാം തിയതി മുതല്‍ ഓരോ ദിവസത്തെ തുറമുഖ ഉപരോധത്തിനും ഓരോ ഇടവകയില്‍ നിന്നുള്ള വിശ്വാസി സമൂഹത്തെ ഇറക്കിയാണ് ലത്തീന്‍ അതിരൂപത സമരം ശക്തമാക്കിയത്. മന്ത്രിയുടെ വിവാദ പ്രസ്ഥാവനയോടെ വിഴിഞ്ഞം തീരത്തെ ആയിരത്തോളം ജനങ്ങള്‍ തുറമുഖ ഉപരോധത്തിനെത്തിയിരുന്നു.
ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണം അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെട്ടതല്ലാതെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അതില്‍ രണ്ടെണ്ണം പരിഗണിക്കപ്പെട്ടിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു. തങ്ങളുടെ ജീവനും ജീവനോപാധിയും ഇല്ലാതാക്കുന്ന തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് കരയേയും കടലിനെയും കുറിച്ച ശാസ്ത്രീയ പഠനം നടത്തണം. രണ്ട്, മുഖന്ത്രി പിണറായി വിജയന്‍ നേരിട്ട് തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണം എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കാത്തതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
ഇന്ന് പതിനൊന്ന് മണിയോടെ മുന്നൂറോളം ബോട്ടുകള്‍ പദ്ധതി പ്രദേശത്തിന് പടിഞ്ഞാറുള്ള കടലില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേരും. തുടര്‍ന്ന് കടല്‍ വഴി തുറമുഖം ഉപരോധിക്കും. അതോടൊപ്പം കരയില്‍ മൂന്ന് ലത്തീന്‍ അതിരൂപതാ ഇടവകയില്‍ നിന്നുള്ള വിശ്വാസികള്‍ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. അതേ സമയം നൂറ് കണക്കിന് പൊലീസുകാര്‍ ഇന്ന് രാവിലെ മുതല്‍ തുറമുഖ കവാടത്ത് കാവലുണ്ട്.
കഴിഞ്ഞ ദിവസം വരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാറിനെയും വിഴിഞ്ഞം തുറമുഖ കമ്പനിയെയും വെല്ലുവിളിച്ച് നടത്തുന്ന ശക്തമായ സമരം നടക്കുന്ന സ്ഥലത്ത് നിന്ന് കാര്യമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഇന്ന് സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാണെന്ന് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.