തിങ്കളാഴ്ച വീണ്ടും കടൽ മാർഗം തുറമുഖം ഉപരോധിക്കും.സമര സമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചർച്ച നടത്തിയേക്കും.

തിരുവനന്തപുരം; വിഴിഞ്ഞത്ത് ഇന്നും തുറമുഖത്തിനുള്ളിൽ കടന്നു മത്സ്യ തൊഴിലാളികളുടെ സമരം. പോലീസ് വെച്ച ബാരിക്കേഡുകളും തുറമുഖത്തിന്‍റെ ഗേറ്റും കടന്നാണ് സമരക്കാർ ഉള്ളിൽ കടന്നത്. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളിൽ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയത്. അതേസമയം, സമര സമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചർച്ച നടത്തിയേക്കും. എന്നാൽ ചർച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്നാണ് സമരക്കാർ അറിയിച്ചത്. പുനരധിവാസം ഉൾപ്പടെ 5 കാര്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് സർക്കാർ തത്വത്തിൽ ഉറപ്പ് നൽകിയിരുന്നു.സമരസ്ഥലത്ത് പോലീസ് , സമരക്കാർ എത്തിയ വാഹനങ്ങളുടെ നമ്പർ എഴുതിയെടുക്കാൻ ശ്രമിച്ചത് തർക്കത്തിന് ഇടയാക്കി. .പോലീസ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു

സമരത്തെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതൽ കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമാണം നിർത്തിവച്ചുള്ള പഠനം അടക്കം ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് രൂപത. തിങ്കളാഴ്ച വീണ്ടും കടൽ മാർഗം തുറമുഖം ഉപരോധിക്കും. ക്രമസമാധാന വിഷയങ്ങളിൽ ഇന്നലെ ജില്ലാതല സർവകക്ഷി യോഗം ചേർന്നിരുന്നെങ്കിലും സമവായത്തിൽ എത്താനായിരുന്നില്ല

നികൃഷ്‌ടജീവിയുടെ കീഴിലാണ് മന്ത്രിസഭ, കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട' ലത്തീന്‍ അതിരൂപത

വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് രൂക്ഷഭാഷയില്‍ മറുപടിയുമായി ലത്തീന്‍ അതിരൂപത രംഗത്ത്.മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല.കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ച് കൊടുക്കണം.തുറമുഖ നിർമാണം നിർത്തി വെച്ചേ മതിയാകൂ.മത്സ്യത്തൊഴിലാളികളുടെ സമരത്തെ വർഗീയ സമരമെന്ന് ആക്ഷേപിച്ചു .മുസ്ലിംകളും സമരത്തിനെത്തി.നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ.കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട. തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവർകോവിലിന്‍റേത് കള്ളങ്ങൾ കുത്തി നിറച്ച പ്രസംഗമാണ്. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു

'വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിർമ്മാണം നിർത്തി വക്കില്ല' മുഖ്യമന്ത്രി സഭയില്‍