Asianet News MalayalamAsianet News Malayalam

വിഎസിന്‍റെ മൂന്നാര്‍ ഓപ്പറേഷന്‍; അട്ടിമറിച്ചത് സിപിഐയും സിപിഎമ്മും സംയുക്തമായെന്ന് കെ സുരേഷ് കുമാര്‍

തര്‍ക്കങ്ങളിങ്ങനെ തുടരുമ്പോഴും ഒന്നര പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ വീണ്ടും ദൗത്യസംഘത്തെ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അന്നത്തെ വി.എസിന്‍റെ നിലപാടുകളെ ശരിവെക്കുന്നതാണ്.

 

 

VS's Munnar operation; K Suresh Kumar said that CPI and CPM jointly tried to end the mission
Author
First Published Oct 19, 2023, 11:02 AM IST

കോഴിക്കോട്: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാകുന്പോഴാണ് വിഎസിന്‍റെ നൂറാം ജന്‍മദിനം എത്തുന്നത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ അതുവരെ കാണാത്ത നടപടികള്‍ക്കായിരുന്നു വിഎസ് സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ സിപിഐ നേതൃത്വവും സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണ് ദൗത്യം അട്ടിമറിച്ചതെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ സുരേഷ് കുമാര്‍ വെളിപ്പെടുത്തി. സിപിഐയില്‍ നിന്നാണ് വിഎസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.


കേരളത്തിന്‍റെ മണ്ണും മനസും തൊട്ട അനവധി നിരവധി വിഷയങ്ങള്‍ വിഎസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായിരിക്കെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും നടത്തിയ ദൗത്യത്തിന് ചരിത്രത്തില്‍ പ്രത്യേക ഇടമുണ്ട്. കേവലം 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുകയും 16000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്ത ആ ദൗത്യം ഒരു ഭരണാധികാരി എന്ന നിലയില്‍ വിഎസ് നടത്തിയ ഏറ്റവും ശക്തമായ ഇടപെടലായിരുന്നെങ്കിലും ദൗത്യം സംബന്ധിച്ച തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോഴും ബാക്കിയാണ്. നിയമലംഘകരെ കയ്യാമം വച്ച് തെരവിലൂടെ നടത്തിക്കുമെന്ന് കേരളത്തിന് വാക്ക് നല്‍കിയ വി.എസ് അതിന് തുനിഞ്ഞിറങ്ങുന്നതായിരുന്നു മൂന്നാറില്‍ കണ്ടത്.

റവന്യൂ വകുപ്പിനെ കാഴ്ചക്കാരാക്കി മൂന്നാറിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ വിഎസ് പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കി. സുരേഷ് കുമാരും രാജു നാരായണ സ്വാമിയും ഋഷിരാജ് സിംഗും അടങ്ങുന്ന വിഎസിന്‍റെ പൂച്ചകള്‍ നന്നായി എലികളെ പിടിക്കാന്‍ തുടങ്ങിയതോടെ വന്‍കിടക്കാര്‍ നടുങ്ങി. അന്നോളം കണ്ട് ശീലിച്ച ഒഴിപ്പിക്കല്‍ നാടകങ്ങള്‍ക്ക് പകരം നിയമം ലംഘിച്ചും കയ്യേറിയും നിര്‍മിച്ചതന്ന് കണ്ട കെട്ടിടങ്ങള്‍ സംഘം ഒന്നൊന്നായി പൊളിച്ചടുക്കി. 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിത്തു നീക്കിയ ദൗത്യ സംഘം 16000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ അതൊഴിപ്പിക്കാന്‍ നിലവിലുളള നിയമങ്ങള്‍ തന്നെ ധാരാളമെന്ന് പൊതുസമൂഹത്തെ ബോധിപ്പിച്ച സംഭവം കൂടിയായി മാറി അത്. മൂന്നാറിന്‍റെ ചുവടുപിടിച്ച് കേരളം അങ്ങോളം ഇങ്ങളോം കയ്യേറ്റം ഒഴിപ്പിക്കാനുളള നീക്കങ്ങും തുടങ്ങി.
ജെസിബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്‍റെ മുഖമുദ്ര; സിനിമാറ്റിക്ക് ആക്ഷൻ പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂമന്ത്രി
എന്നാല്‍ പൊടുന്നനെയാണ് കയ്യേറ്റമൊഴിപ്പിക്കലിന് കടിഞ്ഞാണ്‍ വീണത്. ഇതിന്‍റെ മുന്നില്‍ നിന്നത് സിപിഐയിലെ ഒരു വിഭാഗവും പിന്തുണ നല്‍കിയത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷവുമായിരുന്നെന്നാണ് ദൗത്യ സംഘത്തലവനായ സുരേഷ് കുമാര്‍ പറയുന്നത്. സിപിഐയില്‍ നിന്നുളള സമ്മര്‍ദ്ദത്തെക്കുറിച്ച് വിസഎസ് തന്നെ തന്നോട് പറഞ്ഞിരുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. ദൗത്യം പരാജയപ്പെടുത്തുന്നതിന് സിപിഐയും സിപിഎമ്മിന്‍റെ ഔദ്യോഗിക പക്ഷവും സംയുക്തമായി ശ്രമിച്ചു. അതിന്‍റെ രാഷ്ട്രീയ സമ്മര്‍ദം മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിനായിരുന്നു. സമ്മര്‍ദമുള്ളതിനാലായിരിക്കണം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍, സിപിഐ തീരുമാനിച്ച മൂന്നാര്‍ ദൗത്യം വി.എസ് പിന്നീട് ഏറ്റെടുക്കുകയായിരുന്നെന്നാണ് സിപിഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മയീല്‍ പറയുന്നത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ സമിതിയുണ്ടാക്കി. ആ സമിതിയാണ് ആ കയ്യേറ്റത്തെ തുരങ്കം വെച്ചത്. ആദ്യമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സിപിഐയുടെ ഓഫീസാണെന്നും കെ ഇ ഇസ്മയീല്‍ പറഞ്ഞു. തര്‍ക്കങ്ങളിങ്ങനെ തുടരുമ്പോഴും ഒന്നര പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ വീണ്ടും ദൗത്യസംഘത്തെ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അന്നത്തെ വി.എസിന്‍റെ നിലപാടുകളെ ശരിവെക്കുന്നതാണ്.

കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുത്, പട്ടയം കൊടുക്കാൻ തയ്യാറാകണം; ഒഴിപ്പിക്കലിനെ വിമർശിച്ച് എംഎം മണി

 

Follow Us:
Download App:
  • android
  • ios