കൊച്ചി: എറണാകുളം തൃക്കാക്കരയിലെ കരുണാലയം അനാഥാലയത്തിൽ  ആശങ്ക രൂക്ഷമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.  143 അന്തേവാസികളിൽ 43 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കരുണാലയത്തിൽ ആശുപത്രിയുടേതായ സൗകര്യം ഒരുക്കും. മുഴുവൻ സമയവും ഡോക്ടർമാരും നഴ്സ്മാരും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തിലെ അന്തേവാസിയായിരുന്നു മരിച്ച ആനി ആന്‍റണി. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു. മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്. 

ചെല്ലാനത്ത് കൊവിഡ് വ്യാപനം സംബന്ധിച്ച ആശങ്ക അകലുകയാണ്. ഇന്ന്  7 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരാഴ്ചയ്ക്കക്കം ചെല്ലാനം നിയന്ത്രണ വിധേയമാകും. സ്വകാര്യ ആശുപത്രികളിൽ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും  സാനിറ്റൈസർ നൽകുന്നതിനും പണം ഈടാക്കരുത്. ഈടാക്കിയാൽ നടപടി ഉണ്ടാകുമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

Read Also: കൊവിഡിനെ പിടിച്ചുകെട്ടാൻ ഇന്ത്യ; ദില്ലി എയിംസില്‍ മനുഷ്യനില്‍ കൊവാക്സിന്‍ പരീക്ഷിച്ചു...