Asianet News MalayalamAsianet News Malayalam

'തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ'; അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് ബൽറാം

സി പി എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്

vt balram against ep jayarajan on corruption allegations
Author
First Published Dec 24, 2022, 6:17 PM IST

പാലക്കാട്: സി പി എം ഉന്നത നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ പി ജയരാജനെതിരെ ഉയന്ന സാമ്പത്തിക ആരോപണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ എന്ന കുറിപ്പോടെ ഇ പിയുടെ ചിത്രവും പങ്കുവച്ചാണ് ബൽറാം രംഗത്തെത്തിയത്. ബൽറാമിന്‍റെ പോസ്റ്റിന് താഴെ ഇ പിക്കെതിരായ കമന്‍റുകളുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സി പി എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പിക്കെതിരെ പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നും ആരോപണമുണ്ട്. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു.

ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം; ഉൾപ്പാർട്ടി ചർച്ച പുറത്ത് പറയില്ലെന്ന് പി ജയരാജൻ

അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല. ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ എം വി ഗോവിന്ദൻ തള്ളിയില്ല എന്നതും ശ്രദ്ധേയമായി. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.

അതേസമയം ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങളെ കണ്ടപ്പോൾ പി ജയരാജൻ തള്ളിക്കളഞ്ഞില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇ പി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇപി ജയരാജൻ റിസോർട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മതപരമായ വർഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വർധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios