Asianet News MalayalamAsianet News Malayalam

'ജിതിൻ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകൻ, തള്ളിപ്പറയില്ല; എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധമില്ല': വി ടി ബൽറാം

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം എന്നാൽ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. 

VT Balram response on the custody of  youth congress worker jithin in akg centre case
Author
First Published Sep 22, 2022, 11:49 AM IST

തിരുവനന്തപുരം : എകെജി സെന്ററ‍ര്‍ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം എന്നാൽ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. 

എകെജി സെന്റ‍‍‍ര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററിൽ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല.രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം ആരോപിച്ചു. 

എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍

എകെജി സെന്‍റര്‍ ആക്രമണക്കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. പിന്നാലെ മാസങ്ങളോളം സിസിടിവിയും ടവറും വാഹനങ്ങളും പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തകയും ക്രൈംബ്രാഞ്ച് യൂത്ത് കോൺഗ്രസ് പ്രവ‍‍ര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ജിതിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.  

 

Follow Us:
Download App:
  • android
  • ios