Asianet News MalayalamAsianet News Malayalam

'ഇ-പാസ് നിർബന്ധം', അതിർത്തിയിൽ തമിഴ്നാടിന്റെ വാഹന പരിശോധന, പാസില്ലാത്തവരെ തിരിച്ച് വിടുന്നു

തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുകയാണ്. 

walayar border tamil nadu e pass must for passengers
Author
Palakkad, First Published Mar 10, 2021, 9:42 AM IST

പാലക്കാട്: അതിർത്തിയായ വാളയാർ വഴി തമിഴ്നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ ഇ-പാസ് നിർബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തിൽവന്നതോടെ രാവിലെ മുതൽ തമിഴ്നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുകയാണ്. 

കോയമ്പത്തൂർ വഴി തമിഴ്നാട് പോകുന്ന എല്ലാവർക്കും ഇ-പാസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്‍റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ് നാട് സര്‍ക്കാര്‍ തിരുത്തിയിരുന്നു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു തമിഴ്നാടിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios