പാലക്കാട്: വാളയർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമര പന്തലിലെത്തും. സർക്കാരിന്റെ അലംഭാവം മൂലമാണ് നീതി വൈകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്ന് കോൺഗ്രസ് ആരോപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് ചെല്ലങ്കാവ് കോളനിയിലും സന്ദർശനം നടത്തും  സർക്കാരിന് ഇരട്ടത്താപ്പാണെന്നാണ് ബിജെപി ആരോപണം.  നിരവധി സന്നദ്ധ സംഘടനകൾ സമരത്തിന് ഐക്യദാർഡ്യവുമായി എത്തുന്നുണ്ട്.