ദില്ലി: പാലക്കാട് വാളയാറിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിക്കാനിടയായ സംഭവം പാര്‍ലമെന്‍റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ആവശ്യപ്പെട്ടു, 

വാളയാര്‍ കേസിൽ വലിയ അട്ടിമറിയാണ് നടന്നത്. കേസ് സിബിഐ പുനരന്വേഷിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കണം. വാളയാര്‍ സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്തു