തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാർ വാക്ക് പാലിച്ചാൽ മാത്രം സമരത്തിൽ നിന്ന് പിൻമാറുന്ന കാര്യം ആലോചിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ. സമരം അവസാനിപ്പിക്കണം എന്നും സർക്കാരിന്റെയും മാതാപിതാക്കളുടെയും ആവശ്യം ഒന്നാണ് എന്ന മന്ത്രി ബാലന്റെ വാക്കുകൾക്കാണ് അമ്മയുടെ പ്രതികരണം. തൽക്കാലം സമരവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. 

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വാളയാർ എത്തി. കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിധി വന്ന ശേഷം തുടരന്വേഷണത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 

പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കരിന്റെത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാകില്ല. മാതാപിതാക്കൾക്ക്  നീതി ആവശ്യപ്പെട്ടു  മഹിളാമോർച്ച പ്രവർത്തകരും ആരും വാളയാറിൽ സമരം തുടങ്ങി. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും സിബിഐ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.