ഇപ്പോൾ, കേരള സർക്കാർ മധ്യപ്രദേശ് സർക്കാരിനെ കണ്ട് പഠിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട്: അമുസ്ലിങ്ങളെ ഉൾപെടുത്താൻ ഉത്തരവ് ഉണ്ടായാൽ അതിനു പൂർണ ഉത്തരവാദിത്തം മുസ്ലിം ലീ​ഗിനാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. ലീഗ് പരാതി പിൻവലിക്കണം. അത് മാന്യതയാണ്. കുടത്തിൽ നിന്നും ഭൂതത്തെ തുറന്നു വിട്ടത് ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഇത് ഒരു സാമൂഹ്യ പ്രശ്നം കൂടിയാണ്. ദേവസ്വ ബോർഡിന് കൂടി ഇത് ബാധകം ആണെന്ന് പറഞ്ഞാലോയെന്നും അദ്ദേഹം ചോദിച്ചു. അന്തിമ ഉത്തരവ് വരുന്ന വരെ നിയമനം നടത്തരുത്. 9 അംഗങ്ങളെ വെച്ചാണ് ബോർഡ് രൂപീകരിച്ചത്. 2 പേരെ പിന്നീട് വെക്കാം എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ, കേരള സർക്കാർ മധ്യപ്രദേശ് സർക്കാരിനെ കണ്ട് പഠിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. 

ലീ​ഗാണ് പ്രശ്നങ്ങൾക്ക് കാരണം, വഖഫ് ബോർഡ് പിരിച്ചുവിടാൻ തിരക്ക് കൂട്ടുകയാണ് സർക്കാർ: കെ എസ് ഹംസ