പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജീഹിദീന്‍  വ്യക്തമാക്കി. പള്ളികളില്‍ ഇതിനായി നിര്‍ദേശം നല്‍കിയെന്ന കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി അറിയിച്ചു. മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും പള്ളികളിലെ ബോധവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. 

കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് (Waqf PSC) വിട്ടതിനെതിരായ പ്രതിഷേധത്തില് നിന്ന് സമസ്ത (Samastha) പിന്മാറിയെങ്കിലും ഇന്ന് പള്ളികള്‍(Mosques) ബോധവത്കരണം നടത്തുമെന്ന് മുസ്ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചു. പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജീഹിദീന്‍ വ്യക്തമാക്കി. പള്ളികളില്‍ ഇതിനായി നിര്‍ദേശം നല്‍കിയെന്ന കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി അറിയിച്ചു. മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും പള്ളികളിലെ ബോധവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. രാഷ്ട്രീയ വിവാദമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊഴികെ വെള്ളിയാഴ്ചത്തെ പ്രസംഗങ്ങളില്‍ വഖഫ് വിഷയം സംസാരിക്കാന്‍ ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമയും ഇമാമുമോരോട് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത വ്യക്തമാക്കിയത്. സമസ്തയുടെ പിന്മാറ്റത്തിന് പിന്നാലെ, മുസ്ലിം ലീഗ് അടിയന്തിരമായി നേതൃയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം. ഇന്ന് പള്ളികളില്‍ പ്രഖാപിച്ച പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്‍മാറിയത് മുസ്ലീം ലീഗിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികിടക്കാന്‍ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രത്യക്ഷ സമരവുമായി രംഗത്ത് വരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സമര പരിപാടികള്‍ ആലോചിക്കാനും പ്രഖ്യാപിക്കാനുമാണ് അടിയന്തിരമായി ലീഗ് നേതൃയോഗം വിളിച്ചത്.