അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം, കൈക്ക് ഗുരുതരപരിക്ക്

വയനാട് പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്. 

Ward member attacked in Panamaram hand seriously injured

കൽപറ്റ: വയനാട് പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്. എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടർന്നാണ് ആക്രമണം. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ​ഗുരുതരമായി പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്.  വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നൽകിയിരുന്നു. കൈക്ക് ​ഗുരുതര പരിക്കേറ്റ ബെന്നി ചികിത്സയിലാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios