കേരളത്തിൽ വരുന്ന ശനി ,ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 

ദില്ലി: കേരളത്തിൽ വരുന്ന ശനി ,ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഒ‍‍ഡീഷ, കർണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ഇന്നുവരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് വീണ്ടും മഴ കനത്തത്.