ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം.

തിരുവനന്തപുരം: ജനയുഗത്തിന് എതിരെ നടത്തിയ വിമര്‍ശനത്തില്‍ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യതാക്കീത്. സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. ശ്രീനാരായണ ഗുരു ജയന്തിയിൽ അർഹിച്ച പ്രാധാന്യം ജനയുഗം പത്രം നൽകിയില്ലെന്നായിരുന്നു ശിവരാമന്‍റെ വിമർശനം. ഇതിൽ പാർട്ടി തേടിയ വിശദീകരണത്തിന് ശിവരാമൻ മറുപടി നൽകിയെങ്കിലും സിപിഐ എക്സിക്യൂട്ടീവും കൗണ്‍സിലും മറുപടി അംഗീകരിച്ചില്ല. പരസ്യ പ്രസ്താവനകളിൽ സിപിഐ നൽകുന്ന ശക്തമായ സന്ദേശമാണ് മുതിർന്ന നേതാവായ ശിവരാമനെതിരായ താക്കീത്.

ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.