വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് മകൾ രശ്മി, അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു എന്നിവർക്ക് കുത്തേറ്റത്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് എഴുപതുകാരൻ മരിച്ചു. ഏങ്ങണ്ടിയൂർ തച്ചപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മകൾ രശ്മി, അയൽവാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പശുവിനെ കെട്ടാൻ പോയ വയോധികയ്ക്ക് കടന്നൽ കുത്തേറ്റു, ചികിത്സയിലിരിക്കെ മരിച്ചു