Asianet News MalayalamAsianet News Malayalam

'ആംനസ്റ്റി പദ്ധതി' കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാന്‍ ഇനി പുതിയ വഴി

ഓഗസ്റ്റ് 15വരെ കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താം.  ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും.
 

water authority with amnesty scheme to settle drinking water charge arrears
Author
Thiruvananthapuram, First Published Jul 20, 2022, 3:47 PM IST

തിരുവനന്തപുരം: കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി. ഓഗസ്റ്റ് 15വരെ കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താം.  ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും.

 2022 മേയ് 31ലെ കണക്കനുസരിച്ച് 1130.26 കോടി രൂപയാണ് വാട്ടർ അതോറിറ്റിക്കു പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക . ഇതിൽ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങൾ, ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കൾ എന്നീ വിഭാഗങ്ങളുടെ കുടിശ്ശിക ഉൾപ്പെട്ടിട്ടുണ്ട്.    അപേക്ഷ പരിഗണിക്കാനുള്ള സിറ്റിങ് ഓഗസ്റ്റ് 15 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും നടക്കും. 2021 ജൂൺ 30 നു മുൻപ് മുതല്‍ വാട്ടര്‍ ചാര്‍ജ്‌ കുടിശ്ശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ ആംനെസ്റ്റി പദ്ധതിയില്‍ അപേക്ഷ നല്‍കാം. 

Read Also: വിമാനത്തിലെ പ്രതിഷേധം: ഇപിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു

 മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. 

ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി.എം. എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം നൽകിയത്.

Read Also: എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ; ഇനി നീക്കം എന്ത്?

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇടപെട്ട ഇ.പി.ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യക്ക്   എ.എം.ആരിഫ് എംപി   നിവേദനം നൽകി . ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്. കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇൻഡിഗോയുടെ ഈ നടപടി അനാവശ്യ കീഴ‍്‍വഴക്കത്തിന് വഴിവയ്ക്കുമെന്നും ആരിഫ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിമാനങ്ങളിൽ സമാന രീതിയിലുള്ള ആക്രമണങ്ങൾ വർധിക്കാൻ തീരുമാനം ഇടയാക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios