Asianet News MalayalamAsianet News Malayalam

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.52 അടിക്ക് മുകളിൽ; ഒരടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട്

 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്.
 

water level in idukki dam is above 2371.52 feet
Author
Idukki, First Published Jul 30, 2021, 7:01 AM IST


തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്ത ജാഗ്രത നി‍ർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്.

ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. 2380.50 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കു കൂട്ടൽ. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവിൽ പതിനഞ്ച് ദശലക്ഷം ക്യുബിക് മീ‍റ്റ‍ർ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 41 ദശലക്ഷം ആയിരുന്നു. 

പതിനൊന്ന് ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനെടുക്കുന്നുണ്ട്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം പൂർണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാൽ ജലനരിപ്പ് ഒരടി ഉയരാൻ ദിവസങ്ങൾ വേണ്ടി വന്നേക്കും. ജൂലൈ 31 ന് പുതിയ റൂൾ കർവ് വരുന്നതോടെ ബ്ലൂ അലർട്ട് ലെവൽ 2375 ആയി ഉയരുമെന്നതു കെഎസ്ഇബിക്ക് ആശ്വാസം നൽകുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയിൽ നിന്നും കൂടുതൽ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുന്നുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios