തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സര്‍വ്വീസുകള്‍  നാളെ (മെയ് 20) പുനരാരംഭിക്കും.  രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാവും സര്‍വ്വീസുകള്‍ ഉണ്ടാവുക.

സാമൂഹിക അകലം പാലിക്കണമെന്ന് നിബന്ധന നിലനില്‍ക്കുന്നതിനാല്‍ മൂന്ന് കിലോ മീറ്റര്‍ വരെയുള്ള ദൂരത്തിന് മിനിമം ചാര്‍ജ്ജ് 8 രൂപയും 3 കിലോ മീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് നിലവിലുള്ള യാത്രാ നിരക്കിന്‍റെ 33 ശതമാനം അധികവും ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയായിരിക്കും സർവ്വീസ് നടത്തുക.

യാത്രക്കാർ നിർബന്ധമായും മാസ്‍ക്ക് ധരിക്കണം. സർക്കാര്‍ നിർദേശിച്ച മറ്റ്‌ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഗതാഗത മന്ത്രി അഭ്യർഥിച്ചു.