തിരുവനന്തപുരം: വലിയതുറയിൽ കടലിൽ വാട്ടർസ്പോർട്ട് പ്രതിഭാസം ദൃശ്യമായി. ഇന്ന് വൈകിട്ടാണ് വലിയതുറ പാലത്തിന് സമീപം വാട്ടർസ്പോർട്ട് പ്രതിഭാസം ദൃശ്യമായത്. കടലിൽ അന്തരീക്ഷ മർദ്ദത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് സാധാരണയായി ഈ പ്രതിഭാസം ദൃശ്യമാകാറുണ്ട്. ഇടിമിന്നല്‍ വരുമ്പോള്‍ രണ്ട് മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസമാണിത്.

മുൻപ് ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് സംഭവിക്കുന്നതിന് തൊട്ടുമുൻപും സമാനമായ രീതിയിൽ പ്രതിഭാസം കണ്ടിരുന്നു. എന്നാൽ പതിവായി കായലിലും കടലിലും കാണുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. മത്സ്യത്തൊഴിലാളികൾക്ക് ചിരപരിചിതമാണ് വാട്ടർസ്‌പൗട്ട് പ്രതിഭാസം.