വിജ്ഞാപനം എറ്റവുമധികം ബാധിക്കുന്ന ബത്തേരി, കല്ലൂര്‍, പുല്‍പ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ ഇടത് പ്രവര്‍ത്തകര്‍ ഇന്ന് ദേശീയപാത ഉരോധിക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം.
കല്‍പ്പറ്റ: വയനാട് വന്യജീവനസങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍ നാലു കേന്ദ്രങ്ങളില്‍ ഇടതു മുന്നണി ദേശീയപാത ഉപരോധിക്കും. വൈകിട്ട് യുഡിഎഫ് പ്രതിക്ഷേധസംഗമം നടത്തും.
വിജ്ഞാപനം എറ്റവുമധികം ബാധിക്കുന്ന ബത്തേരി, കല്ലൂര്‍, പുല്‍പ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ ഇടത് പ്രവര്‍ത്തകര്‍ ഇന്ന് ദേശീയപാത ഉരോധിക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോചിപ്പിച്ചുള്ള സമരത്തിനും ഇടതുമുന്നണി ആലോചിക്കുന്നുണ്ട്.സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നാണ് കേന്ദ്രം കരടുവിജ്ഞാപനമിറക്കിയതെന്ന് ഇടതു നേതാക്കള്‍ പറയുന്നു.
എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ഇന്ന് പ്രതിക്ഷേധ സംഗമങ്ങള്‍ നടത്തും. ഇടത് വലത് മുന്നണികളിലെ യുവജനസംഘടനകള്‍ ഇന്നുമുതല്‍ ഇമെയില്‍ ക്യാമ്പയിന്‍ തുടങ്ങും. വിജ്ഞാപനം ബാധിക്കുന്നയിടങ്ങളിലെ വീടുകളിലെത്തി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന് ഇ മെയില്‍ സന്ദേശമയക്കുന്നതാണ് ക്യാമ്പയിന്‍. വിജ്ഞാപനത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നുമുതല്‍ വിവിധ ഗ്രാമപഞ്ചായത്തുകള്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.
