Asianet News MalayalamAsianet News Malayalam

വയനാട് ജില്ലയില്‍ കനത്ത മഴ; സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ ഭരണകൂടം

94 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിൽ മികവുറ്റ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

wayanad district administration seek help
Author
Wayanad, First Published Aug 8, 2019, 10:57 PM IST

വയനാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ വയനാട്ടിലെ സ്ഥിതി കൂടുതല്‍ കലുഷിതം.  94 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിൽ മികവുറ്റ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌. എന്നാല്‍, ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്ക് നല്‍കുന്നതിനായി സുമനസുകളുടെ സഹകരണങ്ങളും ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. 

ജില്ലാ ഭരണകൂടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വയനാട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 94 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം.

ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.

ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ വയനാട് സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ആവശ്യമുള്ള സാധനങ്ങൾ

പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌

സാനിറ്ററി നാപ്കിൻ
സോപ്പ്‌
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ

ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ

Flood and Landslide followed by heavy rainfall is causing a disastrous situation in Wayanad. More than 8000 citizens are rescued and accommodated in 94 relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials.

Sleeping Mat
Blanket
Under Garments (Gents, Ladies and Children)
Dhothi
Night Gown
Children's Apparel
Slippers

Sanitary Napkin
Soap
Dettol
Soap Powder
Bleaching Powder
Chlorine

Biscuit
Rice
Sugar
Green Gram
Dal
Black Gram
Coconut oil

Collection Centre: Collectorate, Kalpeta North PO, Wayanad, Kerala 673122
Phone: 1077 (from within Wayanad)
Phone: 049361077 (from outside Wayanad)

#wayanadDistrictAdministration
#wayanadWE

Follow Us:
Download App:
  • android
  • ios