Asianet News MalayalamAsianet News Malayalam

പ്രഭാസ്, ചിരഞ്ജീവി, രാം ചരൺ...; തെന്നിന്ത്യൻ സിനിമയിൽ നിന്നടക്കം സിഎംഡിആർഎഫിലേക്ക് സഹായപ്രവാഹം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്‍റണി 50,000 രൂപ നൽകിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപയും കഴിഞ്ഞ ദിവസം നൽകിയിരുന്നു.

wayanad landslide Aid flows to CMDRF including from South Indian cinema
Author
First Published Aug 8, 2024, 8:57 PM IST | Last Updated Aug 8, 2024, 8:57 PM IST

തിരുവനന്തപുരം: തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ടാകുന്നതെന്ന് പിണറായി വിജയൻ. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. 

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്‍റണി 50,000 രൂപ നൽകിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപയും കഴിഞ്ഞ ദിവസം നൽകിയിരുന്നു.

സിഎംഡിആർഎഫിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം സംഭാവനയായി നൽകാൻ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ സന്നദ്ധരായി കേരളമാകെ ഒത്തു ചേരുന്നത് അഭിമാനകരമായ കാര്യമാണ്. ഈ ഉദ്യമത്തിൽ വയോജനങ്ങളടക്കം താത്പര്യത്തോടെ പങ്കു ചേരുന്നുണ്ട്.  

സ്വമേധയാ മുന്നോട്ടു വന്ന് സംഭാവന നൽകിയ പെൻഷൻകാർ അനേകമാണ്. സർവീസിൽ നിന്ന് വിരമിച്ച എല്ലാവരും തങ്ങളാൽ കഴിയുന്ന വിധം സഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ലഭിക്കുന്ന പെൻഷനിൽ നിന്നും ഒരു തുക ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനും ആ നാടിന്റെ പുനർനിർമ്മാണത്തിനുമായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങൾ

എസ് എൻ ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  50 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക്  50 ലക്ഷം രൂപ.

കെ ജി എം ഒ എ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു  25 ലക്ഷം രൂപ.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ആദ്യ ഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്  20 ലക്ഷം രൂപ.

തിരൂർ അർബൻ കോ  ഓപ്പറേറ്റീവ് ബാങ്ക്  10 ലക്ഷം രൂപ.

ഐ എസ് ആർ ഒ പെൻഷനേഴ്സ് അസോസിയേഷൻ  10 ലക്ഷം രൂപ.

കേരള സംസ്ഥാന ഡവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺവർട്ട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് ആൻറ് ദി റെക്കമെൻഡഡ് കമ്മ്യൂണിറ്റിസ്  10 ലക്ഷം രൂപ.

നേമം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ.

അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ഹെൽത്ത് ആൻഡ്  എജുക്കേഷൻ സൊസൈറ്റി  10 ലക്ഷം രുപ.

കൈരളി സമാജം ഹൊസൂർ, കൃഷ്ണഗിരരി, തമിഴ്നാട്   10 ലക്ഷം രൂപ.

ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് 10 ലക്ഷം രൂപ.

മൂലൻസ് ഗ്രൂപ്പ് ചാരിറ്റബിൾ സൊസൈറ്റി 10 ലക്ഷം.

റിപ്പോർട്ടർ ചാനൽ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം 5 ലക്ഷം രൂപ.

ഡോ. കെ ടി ജലീൽ എംഎൽഎയും കുടുംബവും 5 ലക്ഷം രൂപ.

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് 5 ലക്ഷം രൂപ.

കൊല്ലയിൽ ഗ്രാമപഞ്ചായത്ത്  5 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് റൂട്ട്രോണിക്സ്  5 ലക്ഷം രുപ.

പന്തളം ബ്ലോക്ക് പഞ്ചായത്ത്  5 ലക്ഷം രൂപ.

മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ  5 ലക്ഷം രൂപ.

യോഗ അസോസിയേഷൻ ഓഫ് കേരള  മൂന്നു ലക്ഷം രൂപ.

ഗൗരീശപട്ടം റസിഡൻസ് അസോസിയേഷൻ  2,37,500 രൂപ.

ഞെക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കല്ലമ്പലം  2,14,365 രൂപ.

തലശ്ശേരി മാളിയേക്കൽ തറവാട്ടിലെ കുടുംബാംഗങ്ങൾ വ്യക്തിപരമായി നൽകിയ സംഭാവനകൾക്ക് പുറമെ  2,17,001 രൂപ.

അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാൽ  നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷിക തുകയായ രണ്ട് ലക്ഷം രൂപ.

കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ, സംസ്ഥാന കമ്മിറ്റി  രണ്ട് ലക്ഷം രൂപ.

ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ 1.42 ലക്ഷം രൂപ കൈമാറി. അവിടുത്തെ അധ്യാപകരും ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗായകൻ എം ജി ശ്രീകുമാർ  ഒരു ലക്ഷം രൂപ.

ഐ എം ജി ഡയറക്ടർ കെ ജയകുമാർ  ഒരു ലക്ഷം രൂപ.

കേരളാ ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ  ഒരു ലക്ഷം രൂപ.

കെ എസ് ഇ ബി/ കെ എസ് എഫ് ഇ  ജൂനിയർ അസിസ്റ്റൻറ് റാങ്ക് ഹോൾഡേഴ്സ്   1,28,763 രൂപ.

കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ  2 ലക്ഷം രൂപ.

പൂജപ്പുര ഉണ്ണി നഗർ റസിഡൻസ് അസോസിയേഷൻ  175,000.

രാജ രവിവർമ്മ സെൻട്രൽ സ്‌കൂൾ  1,11,111 രൂപ.

പുനരധിവാസ പാക്കേജിൻറെ ഭാഗമായി വയനാട്ടിൽ  നിർമ്മിക്കുന്ന വീടുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കേരളത്തിലെ മുഴുവൻ ഫർണിച്ചർ വ്യാപാരി - വ്യവസായികളുടെ സഹകരണത്തോടെ നൽകുമെന്ന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു.

'എന്താണ് ഇയാളുടെ യോഗ്യത'; വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ, 'ചെകുത്താനെ'തിരെ കേസ്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios