മലയാളികളോട് ഒരുമിച്ച് നിൽക്കാൻ പ്രത്യേകം പറയേണ്ട കാര്യമില്ല. എന്നാല്‍ കൂടി വയനാടിന് വേണ്ടി വയനാട്ടുകാര്‍ക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം കൈകോര്‍ക്കാമെന്ന് ഫഹദ്
തിരുവനന്തപുരം: തന്‍റെ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലെന്ന് നടൻ ഫദദ് ഫാസില്‍. ഒരുപക്ഷേ ഇന്നത്തെ തലമുറയുടെ ചിന്താഗതി മൊത്തത്തില്‍ മാറ്റിമറിക്കാൻ കഴിയുന്ന ഒരു ദുരന്തമാണ് സംഭവിച്ചത്. മലയാളികളോട് ഒരുമിച്ച് നിൽക്കാൻ പ്രത്യേകം പറയേണ്ട കാര്യമില്ല. എന്നാല്‍ കൂടി വയനാടിന് വേണ്ടി വയനാട്ടുകാര്‍ക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം കൈകോര്‍ക്കാമെന്ന് 'എൻനാട് വയനാട്' ലൈവത്തോണില്‍ ഫഹദ് പറഞ്ഞു.

