സൂചിപ്പാറയിൽ നിന്ന് എയര്‍ലിഫ്റ്റ് ചെയ്തത് 3 മൃതദേഹങ്ങൾ മാത്രം; ഒരു ശരീരഭാഗം വീണ്ടെടുക്കാനായില്ല, നാളെ എടുക്കും
ഇന്നലെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിപിഇ കിറ്റ് ഇല്ലാതിരുന്നതിനാലാണ് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വൈകിയത്.
വയനാട്: സൂചിപ്പാറയിൽ നിന്ന് വീണ്ടെടുക്കാനായത് മൂന്ന് മൃതദേഹങ്ങൾ മാത്രം. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്ന സാഹചര്യത്തിലാണിത്. നാളെയാകും വീണ്ടും പോയി ശരീര ഭാഗം വീണ്ടെടുക്കുക.
സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് ബത്തേരിയിലെത്തിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11-ാമത്തെ ദിവസമായ ഇന്നലെ കണ്ടെത്തിയ മൂന്ന് പൂർണ മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. ഒരു ശരീര ഭാഗം വീണ്ടെടുക്കാനായില്ല. നാളെ വീണ്ടും പോയി ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ദൗത്യസംഘം അറിയിച്ചു. ഇന്നലെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിപിഇ കിറ്റ് ഇല്ലാതിരുന്നതിനാലാണ് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വൈകിയത്.