ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃകയാണെന്നും ഡോ കഫീൽഖാൻ മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു

കല്‍പ്പറ്റ: വയനാടിന്‍റെ അതിജീവനത്തിന് ഒപ്പമുണ്ടാകുമെന്നും വയനാട്ടിലെ ക്യാന്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ തയ്യാറെന്നും ഡോ.കഫീൽ ഖാൻ. ദുരിതബാധിതരുടെ പ്രത്യേകിച്ചും കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൗൺസിലിങ്ങ് സഹായം ഉൾപെടെ നൽകാനാണ് ഡോ.കഫീൽ ഖാൻ സന്നദ്ധത അറിയിച്ചത്. ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃകയാണെന്നും ഡോ കഫീൽഖാൻ മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമാണ് കഫീൽ ഖാൻ വയനാട്ടിലെത്തിയത്. 


ഗോരഖ് പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി മാറിയ ആളാണ് ഡോ കഫീല്‍ ഖാന്‍.സംഭവത്തില്‍ വീഴ്ടചവരുത്തിയരുടെ പട്ടികയില്‍ പെട്ട് സര്‍ക്കാരിന്‍റെ പ്രതികാരത്തിനിരയായ കഫീൽ ഖാനെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. വയനാട്ടിൽ മെഡിക്കല്‍ ക്യാമ്പ് സജ്ജമാക്കി ഇവിടെ തന്നെ തുടരാനാണ് കഫീള്‍ ഖാന്‍റെ തീരുമാനം.ഇതിനായി സംസ്ഥാന സര്‍ക്കാരിന്‍റേയും, എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ട്. 

കുമ്മാട്ടിക്കളിയിലൂടെയുള്ള വരുമാനം വയനാടിന്; പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയതിൽ ചർച്ച വേണമെന്നാവശ്യം

Asianet News Livethon | Wayanad Landslide | Malayalam News LIVE| Asianet News |ഏഷ്യാനെറ്റ് ന്യൂസ്