കൽപ്പറ്റ: വയനാട് ജില്ലയില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക്കുകള്‍ ധരിക്കാതെയെത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ നിയമാനുസൃതമായ കനത്ത പിഴ ചുമത്തും. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332; മരണം ആയിരം കടന്നു; 1897 പേർക്ക് കൂടി വൈറസ് ബാധ

മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളിലെത്തുന്നവർക്കെതിരെ 5000 രൂപ പിഴ ചുമത്താനാണ് നിലവിലെ തീരുമാനം. കടകളിൽ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൊവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.