Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും, വെള്ളിയാഴ്ച മൂന്നുലക്ഷം പരിശോധനകള്‍ കൂടി

കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

weekend lock down will continue in kerala
Author
Trivandrum, First Published Jul 20, 2021, 5:14 PM IST

ദില്ലി: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ചിലരുടെ സമ്മര്‍ദ്ദത്തിൽ സര്‍ക്കാര്‍ വീണുപോയെന്ന് കോടതി വിമര്‍ശിച്ചു. വൈകിയ വേളയിൽ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ഇളവുകൾ കൊവിഡ് വ്യാപനം കൂട്ടിയാൽ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios