വോട്ടെണ്ണൽ മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ ബിജെപി 184 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 93 സീറ്റിലുമാണ് മുന്നേറുന്നത്. സിപിഎം 1 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ലീഡ് ചെയ്യുന്നു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപിക്ക് മുൻതൂക്കം. വോട്ടെണ്ണൽ മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ ബിജെപി 184 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 93 സീറ്റിലുമാണ് മുന്നേറുന്നത്. സിപിഎം 1 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ലീഡ് ചെയ്യുന്നു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ടിഎംസി വിജയിക്കുന്ന മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ സാവധാനത്തിലാക്കുന്നുവെന്ന് മമത ആരോപിച്ചു. ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണല്‍ സാവധാനത്തിലാക്കുന്നുവെന്ന് ടിഎംസി ആരോപിക്കുന്നു. 70 സീറ്റില്‍ ഇനിയും കണക്ക് കാണിക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് നേതാക്കൾ ആരോപണം ഉയര്‍ത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശക്തമായ പോരാട്ടമാണ് ബംഗാളിൽ ഇത്തവണ നടന്നത്. 293 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണം. തൃണമൂലിനെ താഴെയിറക്കാന്‍ അരയും തലയും മുറുക്കിയാണ് ബിജെപി ഇത്തവണ ബംഗാളില്‍ ഇറങ്ങിയത്. മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കേവല ഭൂരിപക്ഷം മറികടന്ന് ലീഡ് മുന്നേറിയതോടെയാണ് ബിജെപി പ്രവർത്തകർ ബംഗാളിൽ ആഘോഷങ്ങള്‍ തുടങ്ങി. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഇതുവരെ നൂറ് കടക്കാനായിട്ടില്ല. ബംഗാളിലെ ബിജെപി കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി പാർട്ടി പ്രവർത്തകർ. എക്‌സിറ്റ് പോൾ ഫലങ്ങളും സംസ്ഥാനത്ത് ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു.