Asianet News MalayalamAsianet News Malayalam

രാജ്ഭവൻ സമരത്തിനെത്തിയ സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടി എടുത്തു? : ചീഫ് സെക്രട്ടറിക്ക് ഗവർണറുടെ കത്ത്

ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാർ സമരത്തിനെത്തിയതെന്ന് വ്യക്തമാക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

What action was taken against the government employees who went on strike at Raj Bhavan? Governor's letter to the Chief Secretary
Author
First Published Nov 23, 2022, 11:04 AM IST

 


തിരുവനന്തപുരം : ​ഗവ‍‌‍‌ർണ‌ർക്കെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ​ഗവർണർ. എടുത്ത നടപടി വ്യക്തമാക്കാൻ ചീഫ് സെക്രട്ടറിക്കാണ് ​ഗവ‍‌‌ർണർ നിർദേശം നൽകിയത്. ഇത് വ്യക്തമാക്കി രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാർ സമരത്തിനെത്തിയതെന്ന് വ്യക്തമാക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ഏഴുപേർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും ഉൾപ്പെടുത്തി ബിജെപി ​ഗവർണർക്ക് പരാതി നൽകിയിരുന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. സമരം ഉദ്ഘാടനം ചെയ്തത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു.

 

'ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല', ഗവർണർക്കെതിരെ രാജ്ഭവൻ വളഞ്ഞ് എൽഡിഎഫ് കൂറ്റൻ മാർച്ച്

മാർച്ച് തടയണമെന്നായിരുന്നില്ല ആവശ്യം; മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കെ.സുരേന്ദ്രൻ

Follow Us:
Download App:
  • android
  • ios