Asianet News MalayalamAsianet News Malayalam

ഏറ്റവും പ്രധാനം 3 കാര്യങ്ങൾ! കാലവർഷം പിൻവാങ്ങൽ എന്തുകൊണ്ട്? അറിയേണ്ടത്

സാധാരണയിൽ (സെപ്റ്റംബർ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്

What behaind Monsoon season ends longer rainy season kerala rain latest news asd
Author
First Published Sep 25, 2023, 8:11 PM IST

തിരുവനന്തപുരം: കാലവർഷം പിൻവാങ്ങൽ ആരംഭിച്ചെന്ന വാർത്ത ഏവരും അറിഞ്ഞുകാണും. രാജസ്ഥാനിൽ നിന്നാണ് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചത്. തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം ഇന്നുമുതലാണ് പിൻവാങ്ങി തുടങ്ങിയത്. സാധാരണയിൽ (സെപ്റ്റംബർ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. ഏറ്റവും പ്രധാനമായി 3 കാര്യങ്ങളാണ് കാലവർഷം പിൻവാങ്ങൽ പ്രഖ്യാപനത്തിന് പിന്നിലുള്ളത്. താഴെ പറയുന്ന 3 മാനദണ്ഡങ്ങൾ അനുസരിച്ചാണ് കാലവർഷം പിൻവാങ്ങൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

1) തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ രൂപപ്പെട്ട അതിമർദ്ദ മേഖല,
2) കഴിഞ്ഞ 5 ദിവസമായി തുടരുന്ന വരണ്ട അന്തരീക്ഷ സ്ഥിതി,
3) ഉപഗ്രഹം ചിത്രങ്ങൾ നൽകുന്ന വരണ്ട അന്തരീക്ഷ സ്ഥിതി
എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവാങ്ങൽ പ്രഖ്യാപിച്ചത് 

അതേസമയം കാലവർഷം പിൻവാങ്ങൽ പ്രഖ്യാപനം നടത്തിയ കാലാവസ്ഥ വകുപ്പ്, കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

മൂന്നാം ചക്രവാതചുഴി, 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, '3 ദിവസം ശക്തമായ മഴ'

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള  തീരത്ത് 26-09-2023  രാത്രി 11.30 വരെ 1.8 മുതൽ 2.1 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 26-09-2023 രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios