നിയമ നിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നയരൂപീകരണത്തിന് സിപിഐ തയ്യാറെടുക്കുന്നത്.
തിരുവനന്തപുരം : നാളെ നിയമസഭ ചേരാനിരിക്കെ, ലോകായുക്ത ഭേദഗതിയിൽ നിലപാട് ചർച്ച ചെയ്യാൻ സിപിഐ നിർവ്വാഹക സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമ നിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നയരൂപീകരണത്തിന് സിപിഐ തയ്യാറെടുക്കുന്നത്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതിലാണ് സിപിഐക്ക് എതിർപ്പ്.
ഇതിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി രൂപീകരണം അടക്കം നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് മുൻ നിലപാടിൽ നിന്നുള്ള പുറകോട്ട് പോക്കായി പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിട്ടുമുണ്ട്. ബുധനാഴ്ചയാണ് ബില്ല് നിയമസഭയിൽ വരുന്നത്. ഇതിന് മുൻപ് സിപിഎം -സിപിഐ ഉഭയകക്ഷി ചർച്ചയിലൂടെ സമവായ സാധ്യതകളും പരിശോധിച്ച് വരികയാണ്.
'തല്ലിട്ടുണ്ട്, വേണേൽ ഇനീം തല്ലും'; വനംവകുപ്പുദ്യോഗസ്ഥന് സിപിഐ നേതാവിന്‍റെ ഭീഷണി
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ ബുധനാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിക്കുക. ബില്ലിൻ്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
'കണ്ണൂർ വി സി ക്രിമിനൽ, ഗൂഢാലോചന നടന്നത് ദില്ലിയില്‍'; ഗുരുതര ആരോപണവുമായി ഗവർണർ
അതേ സമയം, സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വ്വകലാശാ
