മഴയോ, വെയിലോ മഞ്ഞോ കാലാവസ്ഥ ഏത് തന്നെയായാലും ഇത്തരം വൈറ്റ് മാര്‍ക്കിങ്ങുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ കാലം നില്‍ക്കുമെന്നത് പോലെ തന്നെ ഇവ ഏത് കാലത്തും തെളിഞ്ഞ് കാണാനും സാധിക്കും. 

പാലക്കാട്: റോഡിൽ നീളത്തിലും കുറുകെയും നാം വരകൾ കാണാറുണ്ട്. മഞ്ഞ, വെള്ള നിറത്തിലാണ് സൂചനാ വരകൾ കാണാറുള്ളത്. എന്നാൽ, മഴക്കാലത്തും, രാത്രിയിലുമൊക്കെ, ഇ വരകൾ തെളിഞ്ഞു. കാണാറുണ്ടോ ? ആയുസ്സു കുറഞ്ഞ ഈ വരകൾ ഇടയ്ക്ക് പുതുക്കി. വരക്കേണ്ടത് ബാധ്യതയല്ലേ, ഇത്തരം പ്രതിസന്ധികൾക്കുള്ള പരിഹാരം. കോയമ്പത്തൂർ തൃശ്ശൂർ ദേശീയ പാതയിൽ നടപ്പിലാക്കുന്നുണ്ട്. മാഞ്ഞു പോകില്ല റോഡിലെ ഈ വരകൾ. ഏത് കാലാവസ്ഥയിലും തെളിഞ്ഞു കാണാം. അപകട സാധ്യത മേഖലകളിൽ പരീക്ഷണം. വിജയകരമെങ്കിൽ വ്യാപിപ്പിക്കും.

സാധാരണ വൈറ്റ് മാര്‍ക്കിനെ അപേക്ഷിച്ച് ഈ സാങ്കേതിക വിദ്യയ്ക്ക് ചെലവ് കൂടും. അതോടൊപ്പം സുരക്ഷയും കൂടുതലാണ്. രണ്ട് വര്‍ഷത്തെ വാറന്‍റിയും ഈ സാങ്കേതിക വിദ്യയ്ക്കുണ്ട് എന്നതാണ് മറ്റൊരു മെച്ചം. അതിനാല്‍ തന്നെ മറ്റ് വൈറ്റ് മാര്‍ക്കിങ്ങുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സാങ്കേതിക വിദ്യ കോയമ്പത്തൂര്‍ - തൃശ്ശൂര്‍ ദേശീയ പാതയില്‍ നടപ്പിലാക്കുന്നത്. നിലവില്‍ 'ത്രീ എം' എന്ന കമ്പനിയാണ് ഈ സാങ്കേതി വിദ്യ കേരളത്തിലെ ദേശീയ പാതകളില്‍ ഉപയോഗിക്കുന്നത്.

മഴയോ, വെയിലോ മഞ്ഞോ കാലാവസ്ഥ ഏത് തന്നെയായാലും ഇത്തരം വൈറ്റ് മാര്‍ക്കിങ്ങുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ കാലം നില്‍ക്കുമെന്നത് പോലെ തന്നെ ഇവ ഏത് കാലത്തും തെളിഞ്ഞ് കാണാനും സാധിക്കും. മറ്റ് വൈറ്റ് മാര്‍ക്കിങ്ങുകള്‍ പേയിന്‍റിങ്ങ് രീതിയിലാണെങ്കില്‍ ഇത് റോളായിട്ടാണ് വരുന്നത്. റോഡില്‍ പ്രൈമര്‍ അടിച്ച ശേഷം ഇവ അതിന് മുകളിലേക്ക് ഒട്ടിച്ച് വയ്ക്കും. തുടര്‍ന്ന് ഇതിന് മുകളില്‍ കൂടുതല്‍ ഭാരം കയറ്റിവച്ച് പ്രസ് ചെയ്യുകയാണ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തേക്ക് വാറന്‍റിയും ഇതിനുണ്ട്. ആറ് മാസത്തോളം മഴയുള്ള കേരളം പോലുള്ള സ്ഥലത്ത് തെര്‍മ്മോപ്ലാസ്റ്റിങ്ങ് രീതിയെക്കാള്‍ മികച്ചതാണ് ഇത്തരം പേസ്റ്റിങ്ങ് ടെക്നോളി. 

YouTube video player