ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡിജിപിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയിൽ 12 പേർ. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരിൽ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുതിർന്ന ഉദ്യോഗസ്ഥനായ ടോമിൻ ജെ തച്ചങ്കരിയുടെ പേരാണ് പട്ടികയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രഥമ പരിഗണനിയിലുള്ളത്.

അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ, ബി സന്ധ്യ, അനിൽ കാന്ത്, നിധിൻ അഗർവാൾ, ആനന്ത ക്യഷ്ണൻ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേ സ് സാഹിബ്, ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖർ, സഞ്ചിവ് കുമാർ പട് ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡിജിപിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി.

ഒരു ഉദ്യേഗസ്ഥനെ നിയമിച്ചതിന് ശേഷം കേന്ദ്രത്തിന്‍റെ അനുമതി തേടാനുള്ള സാധ്യതയും ഉണ്ട്. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ സജീവമായിരിക്കുന്നത്. പുതിയ സിബിഐ മേധാവിയെ കണ്ടെത്താനുള്ള കേന്ദ്രത്തിന്‍റെ പട്ടികയിൽ ബെഹറയുടെ പേര് പരിഗണനയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona